✍️ സുനിൽ – 9446 579399
പാലാ ബൈപാസില്‍ ജനതാ റോഡിന് സമീപം വീട് വാടകയ്‌ക്കെടുത്ത്  നാലു സ്ത്രീകളെ താമസിപ്പിച്ച്അ നാശാസ്യകേന്ദ്രം നടത്തിയ സംഘത്തെ പാലാ സി.ഐ. കെ.പി. ടോംസണ്‍ കുടുക്കിയത് ഒരു ഫോണ്‍വിളിയിലൂടെ …. 
വ്യാഴാഴ്ച രാത്രി 9.30-ഓടെ അനാശാസ്യ നടത്തിപ്പുകാരന്‍ ഈരാറ്റുപേട്ട വാണിപ്പുരയ്ക്കല്‍ ഹാഷിം (51) ന്റെ ഫോണിലേക്ക് ”ഇടപാടുകാരനായി” പാലാ സി.ഐ. കെ.പി. ടോംസണ്‍ വിളിച്ചു. ഇന്ന് ഹൗസ്ഫുളളായതിനാല്‍ നാളെ രാവിലെ 10 മണിക്കത്തേക്ക് ബുക്ക് ചെയ്യാമെന്നും 9.55 ന് സ്ഥലത്തെത്തണമെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ നാലുപേര്‍ ടീമിലുണ്ട്. ആളെ കണ്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കാം. മണിക്കൂറിന് മണിക്കൂറിന് 5000 രൂപാ മുതല്‍ 15000 രൂപ വരെ നല്‍കണം. ഭക്ഷണം വേണമെങ്കില്‍ അതിന്റെ പൈസയും നല്‍കണം. കുളിക്കാനുള്ള സൗകര്യം അവിടെ നല്‍കും…. ഇടപാടുകാരന്റെ വിശദീകരണം കേട്ട് സി.ഐ. ഞെട്ടി.

15 മിനിറ്റിനുള്ളില്‍ സി.ഐ.ടോംസണും പാലാ എസ്.ഐ. എം.ഡി. അഭിലാഷും സ്ഥലത്ത് കുതിച്ചെത്തി. ക്രിസ്തുമസ് നക്ഷത്രങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച വീട്ടില്‍ നിന്ന് ഈണത്തില്‍ ഡി.ജെ. പാട്ടുകള്‍ ഉയരുന്നുണ്ടായിരുന്നു. ജനല്‍ കര്‍ട്ടണ്‍ മാറ്റി നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും നഗ്നരായി നൃത്തം ചവിട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞൊടിയിടയില്‍ വീട് വളഞ്ഞ് നടത്തിപ്പുകാരന്‍ ഹാഷിമിനെയും ഇവിടെ ഇടപാടിനെത്തിയ കിടങ്ങൂര്‍ പൂണംചിറ ജോസുകുട്ടി (29)യേയും കസ്റ്റഡിയിലെടുത്തു. സ്ത്രീകളെല്ലാം അന്യജില്ലകളില്‍ ഉള്ളവരായിരുന്നു. കഴിഞ്ഞ ഒരു മാസമായി വീട് വാടകയ്‌ക്കെടുത്ത് ഇവിടെ അനാശാസ്യ നടപടികള്‍ നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീടും പരിസരവും. ഇത്തരം നടപടികള്‍ക്ക് മുമ്പും പിടിയിലായിട്ടുള്ള ആളാണ് ഹാഷിമെന്നും പോലീസ് പറഞ്ഞു.✍️ സുനിൽ – 9446 579399 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക