ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിൻറെ ഷൂട്ടിംഗ് പാലാ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തി ഇതിനെതിരെ കേസ് കൊടുക്കുകയും ഇതിൻറെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കൊണ്ട് കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കുറുവച്ചൻ കോടതിയിൽ പോയി വിലക്ക് സമ്പാദിച്ചത്. ഏതായാലും ചിത്രത്തിൻറെ ഷൂട്ടിംഗ് നിർബാധം തുടരുകയാണ്. പാലായിലെ ജൂബിലി കുരിശുപള്ളിയിൽ പൃഥ്വിരാജ് എത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക