വീടുകളില്‍ മാത്രമല്ല ബഹിരാകാശത്തും ഭക്ഷണം എത്തിച്ചിരിക്കുകയാണ് വിതരണ കമ്ബനിയായ ഊബര്‍ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്സ് ഭക്ഷണം എത്തിച്ചത്.

ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ ഈറ്റ്സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം എത്തിച്ച്‌ നല്‍കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അതും ഭൂമിയ്ക്ക് അകത്ത് മാത്രമല്ല, പുറത്തും അങ്ങനെ തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്. ഊബര്‍ ഈറ്റ്‌സിന് ഇത് വലിയൊരു ഡെലിവറി ആണെന്നും ഊബര്‍ സിഇഒ ഡാറ കോസ്റോവ്ഷി പിന്നീട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം ഇതിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഈ ദൗത്യം എന്നാണ് ഊബര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്.

പുഴുങ്ങിയെടുത്ത അയല മീന്‍, മധുരമുള്ള സോസില്‍ പാകം ചെയ്തെടുത്ത ബീഫ്, മുളങ്കൂമ്ബില്‍ പാകം ചെയ്ത കോഴി, പോര്‍ക്ക് വരട്ടിയത് എന്നിവയായിരുന്നു ഊബര്‍ഈറ്റ്സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക