ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ തൃശൂര്‍ സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കുമെന്ന് കുടുംബത്തിന് സന്ദേശം ലഭിച്ചു. മൃതദേഹം ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കും.

സൂലൂര്‍ വ്യോമത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുടുംബത്തെ വിവരമറിയിച്ചത്. സൂലൂരില്‍ നിന്ന് നാളെ റോഡ് മാര്‍ഗം സ്വദേശമായ പുത്തൂരിലേക്ക് മൃതദേഹം എത്തിക്കുമെന്നും കുടുംബത്തെ അറിയിച്ചു. പ്രദീപ് പഠിച്ച പൂത്തൂര്‍ ഗവ. സ്‌കൂളിലാണ് പൊതുദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക