പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന 35ഓളം ജൂനിയല്‍ ആര്‍ട്ടിസ്റ്റുകളാണ് സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഷൂട്ടിങിനായി ലൊക്കേഷനില്‍ എത്തിച്ച കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റലിപ്പള്ളിക്കെതിരെയാണ് പരാതി.

സെറ്റിലെ മോശം ഭക്ഷണം കാരണം ഭക്ഷ്യവിഷബാധ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പറഞ്ഞ വേതനമല്ല നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സിനിമക്കെതിരെയോ നിര്‍മ്മാതാക്കള്‍ക്കെതിരെയോ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരാതി നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം 500, 350 രൂപയാണ് പറഞ്ഞിരുന്നത്. എന്നാല്‍ പണം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും സെറ്റില്‍ നിന്നും തിരികെ പോയിട്ടുണ്ട്. കഴിക്കാന്‍ വളരെ മോശമായ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നല്‍കിയിരുന്നതെന്നും പരാതിക്കാരായ ജൂനിയര്‍ ആര്‍സ്റ്റുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി പറയുന്നത്. ഇത് തന്നെ കരിവാരിത്തേക്കാന്‍ മനപ്പൂര്‍വ്വം ആരോപിക്കുന്നതാണെന്നും രഞ്ജിത്ത് പറയുന്നു. ചപ്പാത്തിയല്ല ബിരയാണിയാണ് എല്ലാവര്‍ക്കും കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക