തിരുവനന്തപുരം: വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ എക്‌സൈസിന്റെ റെയ്ഡ്.റിസോര്‍ട്ടില്‍ നിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ലഹരിപാര്‍ട്ടി ഞായറാഴ്ച ഉച്ചവരെ ഉണ്ടായിരുന്നതായാണ് വിവരം.

റേവ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് റെയ്ഡ് നടത്തിയത്.പരിശോധന ഇപ്പോഴും തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക