നെടുങ്കണ്ടം: എം.എം. മണിയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനു നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം.പ്രായമാണ്‌ പരിഗണിച്ചതെങ്കില്‍ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നെന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ എം.എല്‍.എമാരും മന്ത്രിമാരുമില്ല. മണി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതു ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൊണ്ടല്ല. പ്രവര്‍ത്തന മികവുകൊണ്ട്‌ ജനഹൃദയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചതുകൊണ്ടാണ്‌. കെ.കെ. ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും പ്രതിനിധികള്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക