ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വൈറസ് വകഭേദം ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം. രാജ്യാന്തര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് നിര്‍ദേശം.

ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണം. ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം. കേന്ദ്രമാനദണ്ഡപ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും, പുതിയ വകഭേദം സ്ഥിരീകരിച്ച ‘ഹൈ റിസ്‌ക്’ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് ശക്തമായി നടപ്പാക്കണം. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാനയാത്രകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതില്‍ പുനഃപരിശോധന നടത്താനാണ് മോദി നിര്‍ദേശിച്ചത്.

കോവിഡിന്റെ നിരവധി തവണ ജനിതകവകഭേദം സംഭവിച്ച ഒമൈക്രോണ്‍ വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും ഇസ്രായേലിലും ഹോങ്കോങ്ങിലും അടക്കം കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ആരോഗ്യസെക്രട്ടറി, ഇന്ത്യയുടെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക