ഹൈദരാബാദ്: ആന്ധ്രയില്‍ (andhrapradesh) ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ (rain havoc) മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്.തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്ര പ്രദേശിലെ താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്ബതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രളയബാധിത മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

തുടര്‍ച്ചയായ അഞ്ചാം ദിവസവമാണ് ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക