ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് ജനങ്ങള്‍ക്ക് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം കണ്ട് ജനങ്ങള്‍ തീരത്ത് തടിച്ചുകൂടി. തുടര്‍ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച്‌ ഇന്റിലജന്‍സ് വിഭാഗത്തെ അറിയിച്ചതായി പൊലീസ് അറിയിച്ചു.

മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്‍ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് വിലയിരുത്തല്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക