തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. ഇവിടെയെല്ലാം ഇടതുപക്ഷ ഭരണ സമിതികളാണ് പ്രവര്‍ത്തിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രേഖകളില്‍ ക്രമക്കേട് നടത്തി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ വായ്പ നല്‍കയതും ഇപ്പോള്‍ നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതുമാണ് പുറത്തുവന്നത്. ഈ ബാങ്കുകളില്‍ ഇപ്പോള്‍ സഹകരണവകുപ്പിന്റെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ എത്രത്തോളം പണം നഷ്ടമായെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക