കോഴിക്കോട് : ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി അടച്ചു പൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ്‌ ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ജീവനുള്ള വലിയ എലിയെ കാണുന്നത്. ഇതോടെ വിദ്യാര്‍ഥികള്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു.

https://fb.watch/9lDIXQ6Jig/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന നടത്തുകയും ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ എം.ടി. ബേബിച്ചന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു. ബേക്കറിയുടെ അടുക്കളയിലും മറ്റും എലിയുടെ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബേക്കറി തുറന്ന് പ്രവര്‍ത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക