കൊ​ച്ചി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അസ്റ്റിലാ​യ കൊച്ചിയിലെ ന​മ്ബ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോയ് വ​യ​ലാ​ട്ടി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റോ​യ് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ട​ദി​വ​സം യു​വ​തി​ക​ള്‍ രാ​ത്രി ചെ​ല​വ​ഴി​ച്ച ന​മ്ബ​ര്‍ 18 ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ര്‍​ട്ടി​യു​ടെ ഉ​ള്‍​പ്പെ​ടെ നി​ര്‍​ണാ യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​തി​നാ​യി​രു​ന്നു ന​ട​പ​ടി. ഇ​യാ​ള്‍​ക്കൊ​പ്പം അ​ഞ്ച് ജീ​വ​ന​ക്കാ​രും അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ​ശേ​ഷ​മാ​ണ് അ​റ​സ്റ്റ്. ഹോ​ട്ട​ലി​ല്‍​നി​ന്നു കാ​ണാ​താ​യ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ളി​ലൊ​ന്ന് മാ​ത്ര​മാ​ണ് റോ​യ് പോലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​ല്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി​യും ഹാ​ജ​രാ​ക്കാ​നു​ള്ള ഹാ​ര്‍​ഡ് ഡി​സ്‌​ക് ഇന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ഹാ​ജ​രാ​ക്കി​യി​ല്ല. തുടര്‍ന്നായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമ മൊഴി നല്‍കി. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണകാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക