ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. മുല്ലപ്പെരിയാറില്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്.സെക്കന്‍ഡില്‍ 1544 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.ജലനിരപ്പ് 141 അടിയില്‍ എത്തിയപ്പോഴാണ് മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

142 അടിയാണ് മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നത്.

പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ പുഴ മുറിച്ചുകടക്കുന്നതും, മീന്‍ പിടിക്കുന്നതും നിരോധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക