പാലക്കാട്: മലമ്ബുഴ ആനക്കല്ലില്‍ കുട്ടിക്കൊമ്ബന്‍ ചരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്ബിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. എമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് അപകടം ഉണ്ടായത്. ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാര്‍ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകള്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക