ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച്‌ പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്. നിങ്ങളിത്(മൈക്ക്) മാറ്റാതെ എനിക്ക് പറയാന്‍ പറ്റല്ലല്ലോ എന്നും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് എന്ന് പുറത്തുനിന്ന് ഒരാള്‍ തമാശ പറയുമ്പോഴാണ് അദ്ദേഹം ചിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തുടങ്ങുകയല്ലേ. എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ സുരേന്ദ്രന്‍ സംസാരം തുടങ്ങുമ്പോൾ ഗൗരവത്തില്‍ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക