കൊടുങ്ങല്ലൂര്‍: സഹപാഠി തൂങ്ങിമരിച്ചറിഞ്ഞ് മനോവിഷമത്തിലായി ആത്മഹത്യക്ക് ശ്രമിച്ച്‌ ചികിത്സയിലിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടെ ഉണ്ടായിരുന്ന അച്ഛന്‍ ജ്യൂസ് വാങ്ങിക്കാന്‍ പുറത്തേക്ക് പോയതിന് പിന്നാലെ വാതിലടച്ച്‌ അകത്തുകയറിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദിന്റെ മകന്‍ വിഷ്ണുവാണ് (25) മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു.

ഇതിന് പിന്നാെല വിഷ്ണുവും ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുറിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക