തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ തിരുവനന്തപുരം പൊലീസ് ക്ലബ് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് പൊലീസ് ക്ലബ്ബില്‍ കച്ചവടം നടന്നത്. ആന്ധ്ര സ്വദേശി സുജിതയും ഇവിടെയുണ്ടായിരുന്നു.2017 ജൂലൈ എട്ടിന് ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ ഐജിയും മോന്‍സണും ആന്ധ്രയില്‍ നിന്നുള്ളവരും ഒത്തുകൂടിയ ചിത്രവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. 2020 ജൂലായ് 21-ന് ചേര്‍ത്തലയിലെ റിസോര്‍ട്ടില്‍ ഐജി, സുജിത, മോന്‍സണ്‍ എന്നിവര്‍ ഒത്തുകൂടിയ വിവരവും ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.സുജിത ആന്ധ്രയിലെ വ്യാപാര ഇടനിലക്കാരിയാണ്. ഇവരെ കൊച്ചിയില്‍ എത്തിച്ചത് ഐജിയാണ്. തുടര്‍ന്ന് തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ ഐജിയുടെ അതിഥിയായി എത്തി.

ഈ സമയം ഇവിടെ പുരാവസ്തുക്കള്‍ സുജിതയ്ക്ക് പരിശോധിക്കാനായി എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് പുരാവസ്തു എത്തിച്ചതിന്റെ വാട്സാപ് ചാറ്റ് വിവരവും അന്വേഷക സംഘത്തിന് ലഭിച്ചു.ആലപ്പുഴയില്‍ വിവാഹച്ചടങ്ങിന് പോയപ്പോഴാണ് റിസോര്‍ട്ടില്‍ താമസിച്ചതും ഹൗസ് ബോട്ട് യാത്ര നടത്തിയതും. മോന്‍സണ്‍ അറസ്റ്റിലായ ദിവസവും ഐജി മോന്‍സണിന്റെ ചേര്‍ത്തലയിലെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. മോന്‍സണിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണം ചോര്‍ത്തി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക