നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിച്ചതിന് ഷോൺ ജോർജിനെ ചോദ്യം ചെയ്തു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി. വാട്ട്സ്‌ആപ്പ് സന്ദേശങ്ങളില്‍ വ്യക്തവരുത്തേണ്ടതുണ്ടന്നും പുതിയ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ മുന്‍ നിലപാടില്‍ തന്നെ ഷോണ്‍ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിന്റെ സഹോദരന് അയച്ച്‌ കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓര്‍ക്കുന്നില്ലെന്നും ഷോണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പ്രമുഖരുടെ പേര് വിവരങ്ങൾ ചേർത്ത് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക