‘ഇനി വാങ്ങാൻ ആഗ്രഹിക്കുന്ന കാർ റേഞ്ച് റോവർ, പക്ഷേ, ബിഎംഡബ്ല്യു എക്സ്6, ടെസ്‌ല എന്നിവയും മനസ്സിലുണ്ട്’ മുൻപ് മനോരമ ഫാസ്റ്റ്ട്രാക്കിന് നൽകിയ അഭിമുഖത്തിൽ നൈല ഉഷ പറഞ്ഞ വാക്കുകളാണിത്. രണ്ടു വർഷത്തിന് ഇപ്പുറം പുതിയ വാഹനം സ്വന്തമാക്കിയപ്പോൾ നൈല ആ ആഗ്രഹം മാറ്റിവച്ചില്ല. റേഞ്ച് റോവർ സ്പോർട്സ് ബ്ലാക്ക് എഡിഷൻ താരം സ്വന്തമാക്കി.

ഇഷ്ട നിറത്തിലുള്ള പുതിയ വാഹനം സ്വന്തമാക്കിയ വിവരം നൈല തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇനി റേഞ്ച് റോവർ സ്പോർട് എച്ച്എസ്ഇ ബ്ലാക്ക് എഡിഷനാണ് താരത്തിന്റെ പുതിയ യാത്രകൾക്ക് നിറം പകരുക. നേരത്തെ വെള്ള നിറത്തിലുള്ള ഔഡി എ7ആയിരുന്നു നൈലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന വാഹനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്നതിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2 ലീറ്റർ, 3 ലീറ്റർ 5 ലീറ്റർ വി8 എന്നീ എൻജിൻ വകഭേദങ്ങിലാണ് റേഞ്ച് റോവർ സ്പോർട്സ് ദുബായ് വിപണിയിലുള്ളത്. എന്നാൽ ഇതിലേതാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക