മലയാളികളുടെ പ്രിയ താരമാണ് നൈല ഉഷ. നടി, അവതാരക, ആര്‍ജെ എന്നീ നിലകളില്‍ പ്രശസ്തയാണ് നൈല ഉഷ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ തന്നെ നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്. എത്ര തിരക്കിനിടയിലും യാത്ര ചെയ്യാനും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്താറുള്ള നടിയാണ് നൈല ഉഷ.

ഇപ്പോഴിതാ ഇന്തോനേഷ്യയിലെ ബാലിയിൽ അവധി ആഘോഷിക്കാൻ പോയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കിടയില്‍ തരംഗമാക്കുന്നത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് നൈല ഉഷ ബാലിയില്‍ യാത്ര നടത്തുന്നത്. ഇതിന്റെ മനോഹര നിമിഷങ്ങള്‍‌ താരം തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. അവസാനമായി നൈലയുടെ ഒരു ഊഞ്ഞാലാട്ടമാണ് താരം പങ്കുവച്ചിട്ടുള്ളത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിനിടെ നൈല ഉഷ നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിഡിയോ കണ്ട് ചിരിച്ച്‌ വയ്യാതായി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ശേഷം നടന്നത് എന്താണെന്ന് അറിയണമെന്നും കമന്റുകള്‍ വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക