തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന തെറ്റെന്ന് രേഖകള്‍. നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ രേഖയാണ് പുറത്തുവന്നത്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. ജലവിഭവവകുപ്പ് അഡീ ചീഫ് സെക്രട്ടറി യോഗം നടത്തിയെന്നും ഒപ്പം യോഗതീയതിയും തീരുമാനവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനുമതി നല്‍കുന്നതിന് മുമ്ബ് ചേര്‍ന്ന യോഗത്തിന്റെ കവറിങ് ലെറ്ററിലാണ് യോഗത്തെക്കുറിച്ച്‌ പരാമര്‍ശമുള്ളത്.

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും, നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നുമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. യോഗം ചേര്‍ന്നതിന് ഒരു രേഖകളും ഇല്ല. ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കൊപ്പം സംയുക്ത പരിശോധനയില്‍ പങ്കെടുത്തത്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോയിട്ടില്ല. കവറ്റിംഗ് ലെറ്റര്‍ മാത്രമാണ് ഉള്ളത് യോഗത്തിന്റെ മിനിറ്റ്‌സ് ഇല്ലെന്നും മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക