മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു. മൂന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി പീരുമേട്, ഇടുക്കി, ഉടുമ്ബുംചോല എന്നിവിടങ്ങളില്‍ മുന്‍കരുതലിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറന്നു. മറ്റു നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (DEOC) അറിയിച്ചുവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടി. തമിഴ്നാടിന് കൊണ്ടുപോവേണ്ട വെളളത്തിന്റെ അളവ് 750 ഘനയടിയാക്കി. 141.9 ആണ് രാവിലെ മുല്ലപ്പെരിയാറില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്.നേരത്തെ 250 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉള്‍വനങ്ങളില്‍ കനത്ത മഴ പെയ്യുന്നതാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ കാരണം. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക