ന്യൂ യോർക്ക് ടൈംസിൽ വന്ന വാർത്തയിൽ മുല്ലപെരിയാർ തകരാൻ സാധ്യത എന്നത് കണ്ട് ആശങ്കപ്പെട്ടാണ് പാലാ സ്വദേശി ഡൊമിനിക് സൈമൺ വിവരാവകാശ അപേക്ഷ നൽകിയത്. മുല്ലപ്പെരിയാർ, ഇടുക്കി മുതലായ ഡാമുകൾ സംബന്ധിച്ച് എന്തെങ്കിലും പഠന റിപോർട്ടുകൾ ഉണ്ടോ?, അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ ഡാമുകൾ ഏതെങ്കിലും തകരാൻ, എന്ത് സാധ്യത ഉണ്ട്, ഡാമുകൾ തകർന്നാൽ വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തിയ ഭൂപടം ഉണ്ടോ, സമീപ കാലത്തേ കാലാവസ്ഥാ വ്യതിയാനം പഠനങ്ങളിൽ ഉള്പെടുത്തിയിട്ടുണ്ടോ, അപകട മേഖലകൾ, ജല നിരപ്പ് ഏത് വരെ ഉയരാൻ സാധ്യത ഉണ്ട് തുടങ്ങിയ അടയാളങ്ങളും മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടുണ്ടോ? അപകടം സംഭവിച്ചാൽ, ജനങ്ങളെ ഒഴിപ്പിക്കാൻ എന്തെങ്കിലും പദ്ധതികൾ ഉണ്ടോ ? എന്നീ ചോദ്യങ്ങളാണ് ചോദിച്ചത്.

ഒരു പഠനവും തയ്യാറെടുപ്പും നടത്തിയിട്ടില്ല എന്ന നിരാശാ ജനകമായ മറുപടിയാണ് കേരളം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഔതോറിറ്റിയിൽ നിന്നും ലഭിച്ചത്. ആവശ്യമായ പഠനങ്ങൾ നടത്തണം എന്ന സുപ്രീം കോടതി വിധിയുടെ (Writ Petition (Civil) No. 878 of 2017 ജഡ്ജ്മെന്റ് ഡേറ്റഡ് January 11, 2018) ലംഘനമാണെന്നും സുപ്രീം കോടതിയെ സമീപിക്കും എന്നും മുല്ലപെരിയാർ ഡാം, ഡിസാസ്റ്റർ മാനേജ്‌മന്റ് തുടങ്ങിയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ കൂടിയായ ശ്രീ ഡൊമിനിക് സൈമൺ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രീ ഡൊമിനിക് സൈമൺ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല എന്നും ഈ വിവരങ്ങൾ ജല വിഭവ വകുപ്പിന്റെ പക്കൽ ആണുള്ളത് എന്നും ആണ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ആദ്യ മറുപടിയിൽ പറയുന്നത്. വിശദാംശങ്ങൾ തേടിയുള്ള അദ്ദേഹത്തിന്റെ അപേക്ഷ ജലവിഭവ വകുപ്പിലേക്ക് അയച്ചിട്ടുണ്ട് എന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ പിന്നീട് 2023 നവംബർ മാസം പതിമൂന്നാം തീയതി നൽകിയ മറുപടിയാണ് വിചിത്രം. മുല്ലപ്പെരിയാർ ഇടുക്കി ഡാമുകളെ കുറിച്ച് പഠന റിപ്പോർട്ടുകൾ ഉണ്ടോ ഉണ്ടെങ്കിൽ അവയുടെ വിവരങ്ങൾ ലഭ്യമാക്കണം എന്ന് ചോദ്യത്തിന് ഒരുപാട് ഏജൻസികൾ പഠനം നടത്തിയിട്ടുണ്ടെന്നും ഏത് ഏജൻസിയുടെ പഠനമാണ് ആവശ്യം എന്ന് വ്യക്തമാക്കാത്തതിനാലും, റിപ്പോർട്ടുകൾ ഒരുപാട് വലുതായതിനാലും ഒരുപാട് റിപ്പോർട്ടുകൾ ഡേറ്റ ഡിസിമിനേഷൻ പോളിസി രൂപീകരണത്തിനു ശേഷമേ നൽകാൻ കഴിയൂ എന്നതിനാലും ഒരു വിവരവും തൽക്കാലം നൽകുന്നില്ല എന്നാണ് മറുപടി.

ഡാമുകളുടെ തകർച്ചയുണ്ടാൽ പ്രളയബാധിതമാകുന്ന പ്രദേശങ്ങളെക്കുറിച്ച് കേന്ദ്ര ജല കമ്മീഷൻ പഠനം നടത്തിയിട്ടുണ്ടെങ്കിലും ആ പഠനം പുനഃ പരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ അത്തരം ഒരു റിപ്പോർട്ടിന്റെ വിവരങ്ങളും നൽകാൻ കഴിയില്ല എന്നും മറുപടിയിൽ വ്യക്തമാക്കുന്നു. മറുപടികൾ ഇരുത്തി വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ഡാമുകളുടെ സുരക്ഷാസംബന്ധമായ യാഥാർത്ഥ്യങ്ങൾ സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് സർക്കാർ ബോധപൂർവ്വം മറച്ചുവെക്കുന്നു എന്നതാണ്.

https://rtidata.anticorruptionteam.org/index.php/disaster-management/regarding-mullaperiyar-dam/rtis/reports-regarding-mullapperiyar-orand-idukki-reservoirs-orand-reservoirs-downstream.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക