കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി മുഹമ്മദ് ഇക്ബാലിനെ നിയമിക്കാൻ കേരളകോൺഗ്രസ് നേതൃത്വത്തിൽ ധാരണയായി എന്ന് സൂചനകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ.

ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ മാണി കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചുമതല ഇരുസമുദായങ്ങൾക്കിടയിൽ തർക്കവിഷയമാകുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നീക്കം. കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്. കോർപ്പറേഷൻ പദവി കേരള കോൺഗ്രസിന് നൽകുകയും, അതിൻറെ ചെയർമാനായി ഒരു മുസ്ലിം സമുദായത്തെ നിയമിക്കുകയും ചെയ്യുന്നത് തീവ്ര ക്രൈസ്തവ സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ജോസ് കെ മാണിയെ മുൻനിർത്തി സിപിഎം മുസ്ലിം പ്രീണനം നടത്തുകയാണെന്നാണ് ഈ സംഘടനകൾ ആക്ഷേപിക്കുന്നത്.

ക്രൈസ്തവ പാർട്ടിയായ കേരള കോൺഗ്രസിന് കോർപ്പറേഷൻ നൽകുകയും, കേരള കോൺഗ്രസ് നോമിനിയായി മുസ്ലിം സമുദായഗത്തെ കൊണ്ടുവന്ന് ഇരുപക്ഷത്തെയും പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ക്രൈസ്തവ സമുദായത്തിനിടയിൽ ഇത്തരം നീക്കം ജോസ് കെ മാണിക്ക് തിരിച്ചടി ആകാനുള്ള സാധ്യതകളുണ്ട്. കേരള കോൺഗ്രസിന് ലഭിച്ച സ്ഥാനത്തേക്ക് മുഹമ്മദ് ഇഖ്ബാലിനെ നിയമിക്കാനുള്ള നീക്കത്തിന് പേരിൽ വ്യാപക വിമർശനം ആണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക