തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും മുല്ലപ്പള്ളി രാമചന്ദ്രനും വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്നോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇരുനേതാക്കളുടെയും നീക്കം. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി.എം.സുധീരന്‍. താന്‍ മാത്രം വിചാരിച്ചാല്‍ സമവായമുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലായിരുന്നു സുധാകരന്റെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. ഞങ്ങളെ സഹകരിപ്പിക്കുന്നില്ല എന്ന ആക്ഷേപം പുറത്ത് പറയുകയും സഹകരിപ്പിക്കാന്‍ നോക്കുമ്ബോള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ്. ഫോണില്‍ ബന്ധപ്പെടുമ്ബോള്‍ ഫോണ്‍ എടുക്കാതിരിക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്ബോള്‍ നമുക്ക് സ്വാഭാവികമായും ഒരു മടുപ്പ് വരുമല്ലോ. അവരുമായി ചേര്‍ന്ന് പോവേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം അവര്‍ തരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും, മുതിര്‍ന്ന നേതാക്കളും:

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയിലും അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നു. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചത് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കെഎസ് ബ്രിഗേഡ് പിരിച്ച്‌ വിടില്ല:

കെഎസ് ബ്രിഗേഡ് പിരിച്ച്‌ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതൊരു ആരാധാക ആരാധകവൃന്ദമാണ്. നടന്‍ ജോജു മദ്യപിച്ചെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസുകാരല്ല, പൊലീസുകാരാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്ബോള്‍ ജോജു മദ്യിപിച്ചില്ലെന്ന് വരുത്താന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക