കുറ്റ്യാട്ടൂര്‍ : പഴുത്ത മാവിന്റെ ഇല കൊണ്ട് തേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കുമെന്ന ചൊല്ല് വെറും ചൊല്ലല്ല എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് കുറ്റ്യാട്ടൂരിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍. ഉണങ്ങി വീഴുന്ന കുറ്റ്യാട്ടൂര്‍ മാവിലകളുടെ വിപണനസാദ്ധ്യതയാണ് ഇവരുടെ മനസ് കുളിര്‍പ്പിച്ചിരിക്കുന്നത്. ഭൗമ സൂചിക പദവി ലഭിച്ചതോടെ ആഗോള വിപണിയിലടക്കം തിളങ്ങുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് പിന്നാലെയാണ് മാവില വില്‍പനയുടെ സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്.

നീലേശ്വരത്തെ വെല്‍നസ് നിക്കയെന്ന കമ്ബനിയാണ് മാവില ശേഖരിച്ച്‌ പല്‍പ്പൊടി നിര്‍മ്മാണം നടത്തുന്നത്. പഴുത്തതും ഉണങ്ങിയതുമായ നല്ലയിലകളാണ് പല്‍പൊടി നിര്‍മ്മാണത്തിന് ഉചിതം. കുറ്റ്യാട്ടൂര്‍ മാങ്ങയുടെ സവിശേഷതകളാണ് കമ്ബനിയെ ഇവിടേക്ക് ആകര്‍ഷിച്ചത്. കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ കമ്ബനി കിലോക്ക് 150 രൂപ പ്രകാരമാണ് കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും മാവിലകള്‍ ശേഖരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ഘട്ടങ്ങളായി ശേഖരിച്ച മാവിലക്ക് ഒന്നരലക്ഷം രൂപ നാട്ടുകാര്‍ കൈപ്പറ്റിക്കഴിഞ്ഞു. നാട്ടിന്‍പുറത്തെ സാധാരണ സ്ത്രീകള്‍ക്കിടയിലേക്കും വരുമാനമാര്‍ഗവുമായാണ് കമ്ബനിയുടെ വരവ്. കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭമായി ലഭിക്കുന്ന മാവിലയുടെ ആവശ്യവും ഉപയോഗവും വര്‍ദ്ധിച്ചാല്‍ പ്രാദേശിക സാമ്ബത്തിക നിലതന്നെ മാറിയേക്കും. ഇതിന്റെ ഭാഗമായി വെല്‍നസ് നിക്ക കമ്ബനി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ചര്‍ച്ചകളിലാണിപ്പോള്‍.

ഓരോ കുടുംബത്തിന്റെയും സാമ്ബത്തിക കെട്ടുറപ്പ് ഉറപ്പാക്കാന്‍ മാവിലയുടെ പദ്ധതിയിലൂടെ സാധിക്കുമെങ്കില്‍ കൂടുതല്‍ സാദ്ധ്യതകള്‍ തേടുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച മാവിലകള്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി, വൈസ് പ്രസിഡന്റ് സി നിജിലേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി. കുറ്റ്യാട്ടൂര്‍ മാവിന്റെ ഇലകള്‍ ശേഖരിച്ച്‌ വലിയ രീതിയിലുള്ള വിപണനമാണ് ഉദ്ദേശിക്കുന്നത് പദ്ധതി മൂന്ന് ആഴ്ചകള്‍ പിന്നിടുമ്ബോള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച മാവിലകള്‍ പല്‍പ്പൊടി നിര്‍മ്മാണ കമ്ബനിക്ക് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക