ക​ണ്ണൂ​ര്‍: ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം അ​ടി​മു​ടി പൊ​ളി​ച്ചെ​ഴു​തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.

​സു​ധാ​ക​ര​ന്‍. ഓ​രോ ജി​ല്ല​യി​ലും 2,500 വീ​തം കേ​ഡ​ര്‍​മാ​രെ നി​യ​മി​ക്കും. കേ​ഡ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല ഏ​ല്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാ​ര്‍​ട്ടി ദു​ര്‍​ബ​ല​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ കേ​ഡ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ട​നാ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. ആ​റു​മാ​സം കൊ​ണ്ട് കോ​ണ്‍​ഗ്ര​സി​ല്‍ അ​ടി​മു​ടി പൊ​ളി​ച്ചെ​ഴു​ത്തു​ണ്ടാ​കു​മെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു.

കോ​ണ്‍​ഗ്ര​സി​ല്‍ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മാ​ണ്. സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്ബോ​ള്‍ പു​തി​യ മു​ഖ​ങ്ങ​ള്‍ ക​ട​ന്നു​വ​രും. പാ​ര്‍​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ത​ല്ലി​ത്ത​ക​ര്‍​ക്കാ​ന്‍ ഇ​നി വ​യ്യ. മാ​റ്റ​ങ്ങ​ളി​ല്‍ എ​തി​ര്‍​വി​കാ​രം തോ​ന്നു​ന്ന ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ​എ​സ്‌​യു അം​ഗ​ത്വ​വി​ത​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പും പ​രി​ഹാ​സ്യ​മാ​ണ്. കെ​എ​സ്‌​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ കെ​പി​സി​സി ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍ ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​ക്കി, മ​ന​ക്ക​രു​ത്ത് ചോ​ര്‍​ത്തി. 

പാ​ര്‍​ട്ടി​യു​ടെ അ​ടി​ത്ത​ട്ടി​ലെ ദൗ​ര്‍​ബ​ല്യം സ​ര്‍​വേ ന​ട​ത്തി​യ​പ്പോ​ള്‍ വ്യ​ക്ത​മാ​യ​താ​ണ്. ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത​തു കൊ​ണ്ട് മി​ക​ച്ച നേ​താ​ക്ക​ള്‍​ക്ക് പോ​യ​കാ​ല​ത്ത് സ്ഥാ​ന​ങ്ങ​ള്‍ കി​ട്ടി​യി​ല്ല. പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക