തിരുവനന്തപുരം :വനം വകുപ്പ് മന്ത്രിയായിരിക്കെ കെ സുധാകരന്‍ വ്യാപക അഴിമതി നടത്തിയെന്ന് കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു .മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.32കോടിയില്‍ 16 കോടി മാത്രമാണ് ചെലവാക്കിയത്.അനധികൃത സമ്ബാദ്യം മുഴുവന്‍ ചെന്നൈയിലെ ചിട്ടിയില്‍ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു പറയുന്നു. ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും കൈവശമുള്ള തെളിവുകളെല്ലാം വിജിലന്‍സിന് നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു അറിയിച്ചു.അതേസമയം, അനധികൃത സ്വത്ത് സമ്ബാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക