പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ ജനം പൊറുതിമുട്ടുകയാണ്. അതേസമയം ഏകപക്ഷീയമായി വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളുടെ മേല്‍ കയറ്റിവയ്ക്കുന്ന ഭരണകൂടത്തിന് നേരെ പ്രതിഷേധിക്കുക എന്ന കടമ പ്രതിപക്ഷം മറക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.

ഇതിന് മറുപടി എന്നവണ്ണമാണ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നത്. എന്നാല്‍ വഴിതടയല്‍ സമരത്തില്‍ എതിര്‍പ്പറിയിച്ചു കൊണ്ട് നടന്‍ ജോജു ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി പ്രതിഷേധിച്ചതോടെ കോണ്‍ഗ്രസിന്റെ സമരം വഴിമാറുകയായിരുന്നു. ഈ സംഭവത്തില്‍ നടനെ അനുകൂലിച്ചും, കോണ്‍ഗ്രസ് സമരത്തെ എതിര്‍ത്തുകൊണ്ടും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ആലപ്പി അഷറഫ് കോണ്‍ഗ്രസ് സമരത്തെ ന്യായീകരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടന്‍ ജോജുവിന് നേരെ നിന്റെ കൈയില്‍ കാശുണ്ട് എന്ന ചോദ്യമുയര്‍ത്തിയ മനുഷ്യനെയാണ് നാം പരിഗണിക്കേണ്ടതെന്ന് ആലപ്പി അഷറഫ് പറയുന്നു. ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ അയാളെ തള്ളാനാവില്ലെന്നും, ഫാസിസ്റ്റ് നയങ്ങളില്‍ പൊറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാളെന്നും ആലപ്പി അഷറഫ് അഭിപ്രായപ്പെടുന്നു. ഇയാള്‍ക്ക് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമല്ലെന്നും, കോടികള്‍ പ്രതിഫലം പറ്റുന്ന തമിഴ് നടന്‍ വിജയ് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കിളില്‍ പ്രതിഷേധ യാത്ര നടത്തിയത് പാഠമാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“നിൻറെ കൈയ്യില്‍ കാശുണ്ട് ”

ജോജുവിൻറെ നേരേ ചോദ്യമുയര്‍ത്തിയ ആ മനുഷ്യനാണ് എൻറെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻറെ പ്രതിനിധിയാണയാള്‍.

ആ പാവത്തിന് മുന്നില്‍ മുണ്ടും തെറുത്തു കുത്തി അതേടാ ഞാന്‍ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കില്‍ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ…. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്.

RTO ഓഫീസില്‍ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാന്‍സ് പിന്‍ബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടന്‍ വിജയ് യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്.

അദ്ദേഹം പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സൈക്കളില്‍ നടത്തിയ പ്രതിഷേധ യാത്ര ആ നടന്‍ സമൂഹത്തോടുള്ള തൻറെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്ബോള്‍ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങള്‍ കര്‍ക്കിച്ച്‌ തുപ്പരുത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക