തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വിവരാവകാശ നിയമം 2005 പ്രകാരം സമര്‍പ്പിക്കുന്ന രണ്ടാം അപ്പീല്‍, പരാതി അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോര്‍ട്ടല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായ ഡോ. കെ.എല്‍. വിവേകാനന്ദന്‍, എസ്. സോമനാഥന്‍ പിള്ള, കെ. സുധാകരന്‍, ശ്രീലത പി.ആര്‍, NIC യിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ക്ക് വെരിഫൈഡ് മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ പരാതി/ അപ്പീല്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനും അതോടൊപ്പം ഫയല്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. വിലാസം:https://rti.sic.kerala.gov.in/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക