സോള്‍: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കലില്‍ മിതത്വം പാലിക്കാനാവാശ്യപ്പെട്ട്​​​ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്​ ഉന്‍. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത്​ പരിഹരിക്കാന്‍ അടുത്ത നാല്​ വര്‍ഷത്തേക്ക്​ തീറ്റ കുറക്കണമെന്നുമാണ്​ അറിയിപ്പ്​. 2025ന്​ മുമ്പായി അതിര്‍ത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ഉത്തരകൊറിയ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി അടച്ചിരുന്നു​. അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​​ ചൈന. 2025ല്‍ അതിര്‍ത്തി തുടക്കുന്നതുവരെ ജനങ്ങള്‍ ക്ഷാമം നേരിടേണ്ടിവരുമെന്ന്​​ ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ‘രാജ്യത്തെ ഭക്ഷണ സാഹചര്യം ഇതിനകം തന്നെ അടിയന്തരാവസ്ഥയ്​ക്ക്​ തുല്യമാണെന്നും, വരുന്ന ശൈത്യകാലത്ത് തങ്ങള്‍ക്ക് ഇത്തരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും​’ ജനങ്ങള്‍ പറഞ്ഞതായി മീഡിയ പോര്‍ട്ടലായ ആര്‍എഫ്‌എ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക