ന്യൂഡല്‍ഹി: 100 കോടി ഡോസ്​ വാക്​സിനെന്ന കഠിനമായ ലക്ഷ്യം ഇന്ത്യ വിജയകരമായി പൂര്‍ത്തികരീച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.100 കോടി ഡോസ്​ വാക്​സിനെന്നത്​ വെറുമൊരു സംഖ്യയല്ല. ചരിത്രത്തിലെ പുതിയ അധ്യായമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണ്​ ഈ വിജയം. നേട്ടത്തിന്​ ഇന്ത്യയിലെ എല്ലാ പൗരന്‍മാരേയും അഭിനന്ദിക്കുകയാണ്​. ഇന്ത്യയെ കോവിഡ്​ സുരക്ഷിത ഇടമായി ഇപ്പോള്‍ ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനമെന്ന മുദ്രവാക്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്​ ഇന്ത്യയുടെ വാക്​സിനേഷന്‍ കാമ്ബയിന്‍. വാക്സിനേഷന്‍ ​പദ്ധതിയില്‍ വി.ഐ.പി സംസ്​കാരം ഒഴിവാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്​ ഇന്ത്യയുടെ വാക്​സിനേഷന്‍ പുരോഗമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം പാത്രം കൊട്ടാന്‍ പറഞ്ഞപ്പോഴും ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും പലരും അതിനെ കളിയാക്കി. എന്നാല്‍, അത്​ ഇന്ത്യയുടെ ഐക്യത്തെയാണ് വെളിപ്പെടുത്തിയത്​. രാജ്യത്തെ എല്ലാ ജനങ്ങളും മെയ്​ഡ്​ ഇന്‍ ഇന്ത്യയുടെ ശക്​തി ഇപ്പോള്‍ അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക