ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് എം.എല്‍.എ വിവാദത്തിലേക്ക്. എം.എല്‍.എ എന്തു ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മര്‍ദ്ദനത്തിലൂടെ മറുപടി നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.എ ജോഗിന്ദര്‍ പാല്‍ ആണ് വിവാദ നായകന്‍ . പത്താന്‍കോട്ടിലെ ഭോവയില്‍ ഒരു ടെന്റിനുള്ളിലാണ് സംഭവം. ജനങ്ങളുമായി മണ്ഡലത്തിലെ വികസനത്തെ കുറിച്ച്‌ സംസാരിക്കാനെത്തിയ എം.എല്‍.എയോടാണ് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ എന്താണ് ചെയ്തതെന്ന ചോദ്യം ഒരു വോട്ടര്‍ ഉന്നയിച്ചത്. ചോദ്യം കേട്ട് പ്രകോപിതനായ എംഎൽഎ അയാളുടെ കരണത്ത് അടിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടെന്റില്‍ ജോഗിന്ദര്‍ പാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്ബോള്‍ ജനക്കൂട്ടത്തില്‍ നിന്ന് യുവാവ് രംഗത്തെത്തി. പോലീസുകാര്‍ ആദ്യം അദ്ദേഹത്തെ തടഞ്ഞു. എന്നാൽ ഇയാൾ പോലീസിനെ വെട്ടിച്ച്‌ യുവാവ് ജോഗിന്ദര്‍ പാലിന്റെ സമീപമെത്തി . യുവാവിന് ജോഗിന്ദര്‍ പാല്‍ കൈകൊടുത്തയുടന്‍ അയാള്‍ മൈക്കിലൂടെയാണ് തന്റെ ചോദ്യം ചോദിച്ചത് .ശേഷം ജോഗിന്ദര്‍ പാല്‍ അയാളെ ആഞ്ഞടിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും പോലീസുകാരുമെല്ലാം യുവാവിനെ മര്‍ദിച്ചു . തുടര്‍ന്ന് പോലീസ് ഇടപെട്ട് അയാളെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക