തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) താത്കാലികമായി കണ്ടുകെട്ടി. അനധികൃത പണമിടപാടുകേസില്‍ നിയമനടപടി നേരിടുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

സിനിമാനിര്‍മാണരംഗത്തെ പ്രമുഖരായ ലൈക്ക ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ കല്ലാല്‍ ഗ്രൂപ്പിനെതിരേ നടക്കുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഉദയനിധി ഫൗണ്ടേഷന്റെ പേരിലുള്ള നടപടി. കല്ലാലുമായുള്ള ഇടപാടില്‍ ലൈകയ്ക്ക് 300 കോടി രൂപ നഷ്ടം നേരിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തില്‍നിന്ന് ഒരു കോടിരൂപ ഉദയനിധി ഫൗണ്ടേഷന് ലഭിച്ചതായും പരിശോധനയില്‍ തെളിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കുന്നതില്‍ ഫൗണ്ടേഷൻ അധികാരികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഇ.ഡി. അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ലൈക ഗ്രൂപ്പിന്റെയും കല്ലാല്‍ ഗ്രൂപ്പിന്റെയും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.പാവപ്പെട്ടവരെ സഹായിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി 2021-ലാണ് ഉദയനിധി സ്റ്റാലിൻ സ്വന്തം പേരില്‍ ഫൗണ്ടേഷൻ തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക