ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. ഡാം തുറക്കാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്.

ജലനിരപ്പ് കൂടുകയാണെങ്കില്‍ ഇന്ന് തന്നെ ഡാം തുറക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷമാണ് ഡാം തുറക്കാനുള്ള നടപടികളിലേക്ക് നീങ്ങുക. കൊക്കയാറില്‍ കാണാതായ ഏഴ് വയസുകാരന്‍ സച്ചു ഷാഹുലിനുവേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവരാണ് തെരച്ചില്‍ നടത്തുന്നത്. ഫൗസിയ, അമീന്‍, അമ്‌നാ എന്നിവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലും ബന്ധുക്കളായ അഫ്‌സാര, അഫിയാന്‍ എന്നിവരുടേത് കൂട്ടിക്കലിലും സംസ്കരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തൊടുപുഴയിലും പീരുമേടും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നുണ്ട്. ദുരന്തബാധിത മേഖലകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി കണക്കെടുക്കുകയാണ് അധികൃതര്‍. ജില്ലയില്‍ രാത്രിയാത്രാ നിരോധനവും തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക