ഇടുക്കി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ(idukki dam) ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടില്‍ (cheruthoni dam)നിന്നും സെക്കന്‍റില്‍ എണ്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയതോടെ,മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ തമിഴ്നാട് അടച്ചു.മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.05 അടിയിലേക്ക് താഴ്ന്നു.പുതിയ റൂള്‍ കര്‍വ് വന്നതിനൊപ്പം മഴയും കുറഞ്ഞതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചേക്കും.മുല്ലപ്പെരിയാറില്‍ നിന്നും 338 ഘനയടി വെള്ളമാണ് സ്പില്‍ വേ വഴി ഒഴുക്കുന്നത്.ഇതിനിടെ ഇന്ന് വണ്ടിപ്പെരിയാറില്‍

കോണ്‍​ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കും.മുല്ലപ്പെരിയാറില്‍ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായാണ് കോണ്‍ഗ്രസിന്റെ മനുഷ്യച്ചങ്ങല.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പതിനൊന്നരക്കാണ് സമരം.വണ്ടിപ്പെരിയാര്‍ മുതല്‍ വാളാടി വരെ നാല് കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനം കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക