മഴ മുന്നറിയിപ്പിൽ മാറ്റം. യെല്ലോ അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോരമേഖലയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ഇവിടങ്ങളിലുള്ളവർ ഒഴിഞ്ഞുപോകണം. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയ്‌ക്കൊപ്പം കൊടിയ നാശം വിതച്ചു. ഇന്നലെ രാത്രി മുതൽ പെയ്യ്തു തുടങ്ങിയ കനത്ത മഴ പത്തനംതിട്ടയിലും കോട്ടയത്തും തുടരുകയാണ്. പത്തനംതിട്ടയിൽ ചെറിയ തോടുകൾ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക