തിരുവനന്തപുരം : കേരളത്തില്‍ മഴക്കെടുതിയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 27 ആയി. കോട്ടയം ഇടുക്കി ജില്ലകളിലായി ഉരുള്‍പൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.കോട്ടയം ജില്ലയില്‍ മാത്രം 13 പേര്‍ മരിച്ചു. ഇടുക്കിയില്‍ 9 മരണവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.കൊക്കയാറില്‍ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരച്ചില്‍ തുടരുന്നത്. പ്രദേശത്ത് മഴ കുറഞ്ഞു എന്ന വിവരങ്ങളാണ് ലഭിക്കുന്നത്. കൂട്ടിക്കലില്‍ മഴയ്‌ക്ക് ശമനമില്ല.പമ്ബ ഡാമില്‍ ജലനിരപ്പ് പരമാവധിയോട് അടുക്കുന്ന പശ്ചാത്തലത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132 അടിയോട് അടുക്കുന്നുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇടുക്കിയിലെ മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കല്ലട ഡാം, കക്കി ഡാം എന്നീ അണക്കെട്ടുകളാണ് തുറക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക