കോഴിക്കോട്: ജില്ലയില്‍ ശക്തമായി തുടരുന്ന മഴയില്‍ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

നിലവില്‍ വനാതിര്‍ത്തി ഉരുള്‍പൊട്ടല്‍ ആശങ്കയിലാണ്. അടിവാരം ടൗണില്‍ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.കൂടാതെ നഗരത്തിലെ പല കടകളിലും വെള്ളം കയറിയിട്ടുണ്ട്. അതേസമയം അടിവാരം ടൗണില്‍ നിന്ന് നിലവില്‍ വെള്ളം ഇറങ്ങുന്നുണ്ട്. കുറ്റ്യാടി മേഖലയില്‍ ഇപ്പോഴും ശക്തമായ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലും കനത്ത മഴയാണ് പെയ്തത്. ഇവിടെ സമീപ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മരുതിലാവ്, പൊട്ടിക്കൈ പ്രദേശത്ത് മലവെള്ള പാച്ചിലുണ്ടായത് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് വടകര താലൂക്കില്‍ കാവിലുംപാറ വില്ലേജില്‍ ചാത്തങ്കോട്ട നടയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുള്ള വീട്ടുകാരെ മാറ്റാനുള്ള സംവിധാനം സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക