കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങിയ വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടം യുവാക്കൾ വെള്ളക്കെട്ടിൽ അകപ്പെട്ട ബസ് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവർ വെള്ളക്കെട്ടിലേക്ക് വണ്ടി ഓടിച്ചിറക്കുന്നതാണ്.

റോഡിന് അപ്പുറം നിൽക്കുന്ന പ്രദേശവാസികൾ ആരോ ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്രൈവർ അപകടകരമായ വെള്ളക്കെട്ട് ഗൗനിക്കാതെ വെള്ളത്തിലേക്ക് വണ്ടി ഓടിച്ചു ഇറക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ ആണ് ഡ്രൈവർ വെള്ളക്കെട്ടിലേക്ക് വണ്ടി ഓടിച്ചു ഇറക്കുന്നത് എന്ന് തന്നെയാണ് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അനുമാനിക്കാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക