ഇന്നലെ ഹൈദരാബാദിൽ പെയ്ത കനത്ത മഴയിൽ ഹദീബ ഹോട്ടലിന് സമീപത്തെ വെള്ളക്കെട്ടിലൂടെ ബിരിയാണി പാത്രങ്ങൾ ഒലിച്ചുപോയി. വീഡിയോയിൽ രണ്ട് വലിയ പാത്രങ്ങൾ പൊതിഞ്ഞ ബിരിയാണി വെള്ളത്തിലൂടെ ഒഴുകുന്നത് കാണാം. ബിരിയാണി ഓർഡർ ചെയ്യാൻ കാത്തിരിക്കുന്നവർ നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.

രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത് ഒഴുകുന്ന മൂസി നദിയും കരകവിഞ്ഞൊഴുകുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പ്രദേശത്ത് ഒഴുകുന്ന മൂസി നദിയും കരകവിഞ്ഞൊഴുകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക