ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ ജനജീവിതം ദുരിതത്തില്‍. പ്രധാന റോഡുകളിലും പാര്‍പ്പിട മേഖലകളിലുമെല്ലാം വെള്ളം കയറിയതോടെ ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. അടിപ്പാതകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതം നിരോധിച്ചു.

ഒരു മാസം മുന്‍പ് വെള്ളം കയറി കനത്ത നാശം വിതച്ച ഔട്ടര്‍ റിങ് റോഡില്‍ വീണ്ടും വെള്ളം കയറി. ഉത്തരഹള്ളിയില്‍ ബെംഗളൂരു ജലഅഥോറിറ്റിയുടെ പൈപ്പിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണു രണ്ട് തൊഴിലാളികള്‍ മരിച്ചു. തുമക്കൂരു പാവഗഡയില്‍ ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പാര്‍ക്കില്‍ വെള്ളം കയറി വ്യാപക നഷ്ടമുണ്ടായി. തമിഴ്‌നാടിന്റെ വിവിധ മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. 2 ദിവസത്തേക്കു സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക