പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നതോടെ പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു: പാലക്കാട്ടെ പുഴകളിലെല്ലാം കുത്തൊഴുക്കാണ്. യാക്കര പുഴയിലേക്കും വന്‍തോതില്‍ ജലമെത്തിയതോടെ, കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പുഴയില്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിറ്റൂരിലെ വെള്ളയോടി പാലത്തിന് മുകളിലേക്ക് എത്തുന്നതുവരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുഴകളില്‍ കുത്തിയൊഴുക്കുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ആളിയാര്‍ ഡാം തുറക്കുനന്ത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക