വിദ്വേഷപരമായ സന്ദേശം ഉൾക്കൊള്ളിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പങ്കുവെച്ചത് എന്ന രീതിയിൽ രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് എന്ന രീതിയിലാണ് ഈ ഫോട്ടോ പ്രചരിച്ചത്. പാലാ ബിഷപ്പ് നടത്തിയ ജിഹാദ് പരാമർശം മുസ്ലിം സമുദായ അംഗങ്ങളെ വേദനിപ്പിച്ചു എന്നും അതിന് കിട്ടിയ പ്രതിഫലമാണ് പാലായിൽ ഉണ്ടായ പ്രളയം എന്നും സൂചിപ്പിക്കുന്ന നിലയിലാണ് സന്ദേശത്തിന് ഉള്ളടക്കം.

എന്നാൽ ഇത് വ്യാജമാണ് എന്ന് തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെ കെ ടി ജലീൽ സ്ഥിരീകരിക്കുകയാണ്. വിദ്യാഭ്യാസ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജലീൽ വ്യക്തമാക്കുന്നു. ഈ ചിത്രം തനിക്ക് വാട്സാപ്പിലൂടെ അയച്ചു കിട്ടിയതാണെന്നും, ഇത് നമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്നാണ് സന്ദേശമായി ഈ ചിത്രം അദ്ദേഹത്തിന് അയച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=425967865551939&id=100044161883012

കെ ടി ജലീൽ എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറിൽ നിന്നാണ് 0096565935907 എൻ്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്സപ്പിൽ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ട്?

ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക