കോഴിക്കോട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി തുടങ്ങി ബാങ്കുകള്‍. ഇ ടി മുഹമദ് ബഷീറിന്റെ മകന്‍ ഇ ടി ഫിറോസിനെതിരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കും കാനറ ബാങ്കും സംയുക്തമായി ജപ്തി നടപടി ആരംഭിച്ചത്.

200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ബാങ്കുകള്‍ ഫിറോസിന്റെ കോഴിക്കോട്ടെ കമ്ബനിക്ക് വന്‍ തുക വായ്പ നല്‍കിയിരുന്നു. ഇത് തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഈ മാസം 21നകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതിയുടെ ഉത്തരവിന്റെ ചുവട് പിടിച്ചാണ് ബാങ്കുകള്‍ ജപ്തിയുമായി മുന്നോട്ട് പോകുന്നത്. ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോര്‍ ഇന്‍ ബസാറും ജപ്തിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയിലുണ്ട്.

അതേസമയം, വായ്പ തിരിച്ചടയ്‌ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്. അദ്ദേഹ്ത്തിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ഫിറോസിനെ ക്കൂടാതെ മൂന്ന് പേര്‍ കൂടി അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പാര്‍ട്ണര്‍മാരുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക