തിരുവനന്തപുരം: കോണ്‍ഗ്രസ് ഘടകകക്ഷികളോട് ഔദ്യോഗികസ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.കെപിസിസി നേതൃത്വം ഈ ആവശ്യമുന്നയിച്ചത് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തിലാണ്. നിയോജകമണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ് പരാജയം പഠിക്കും. പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. ഘടകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കാലു വാരിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരോടും കണ്‍വീനര്‍മാരോടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ലെന്നാണ്. മുന്നണിക്ക് ഘടകക്ഷികളും ഇതേ സമീപനം സ്വീകരിച്ചില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല.ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ പരാജയം പരിശോധിക്കുമെന്നും .പരിശോധന മണ്ഡലം അടിസ്ഥാനത്തില്‍ അടുത്തയാഴ്ച മുതല്‍ തുടങ്ങുമെന്നും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക