കൊ​ച്ചി: തു​ട​ര്‍‌​ച്ച​യാ​യ പ​തി​ന​ഞ്ചാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചു. ഇ​ന്ന് ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 30 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 103.97 രൂ​പ​യും ഡീ​സ​ലി​ന് 97.39 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 105.78 രൂ​പ​യും ഡീ​സ​ല്‍ 99.08 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 104.17 രൂ​പ​യും ഡീ​സ​ലി​ന് 97.41 രൂ​പ​യു​മാ​ണ് വി​ല.ര​ണ്ടാ​ഴ്ച കൊ​ണ്ട് പെ​ട്രോ​ളി​ന് 2.37 രൂ​പ​യും ഡീ​സ​ലി​ന് 3.42 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ വി​ല​യി​ലും വ​ര്‍​ധ​ന തു​ട​രു​ക​യാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക