സിനിമാനിര്‍മ്മാണത്തിന്റെ പേരില്‍ 1.4 കോടി തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് നടപടി.

കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മാരാരിക്കുളം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ആലപ്പുഴ ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക