റിലയന്‍സ് ജിയോയുടെ നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി.കഴിഞ്ഞ രണ്ടു മണിക്കൂറോളമായി നോ സര്‍വീസ് എന്നാണ് ജിയോ സിം​ എന്നാണ് തങ്ങള്‍ക്ക് കാണിക്കുന്നതെന്ന് കാട്ടി നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തു വന്നിരിക്കുന്നത്. ജിയോ ബ്രോഡ് ബ്രാന്റ് കണക്ഷനും നിലച്ചതായി പലരും പരാതിപ്പെട്ടു. അതേസമയം ചിലര്‍ക്ക് നെറ്റ് വര്‍ക്ക് പ്രശ്നങ്ങളില്ല. മധ്യപ്രദേശ്, ഛത്തിസ്ഖണ്ഡ്, മുംബൈ, ഡല്‍ഹി, ബാം​ഗ്ലൂര്‍ എന്നിവടങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്കാണ് പ്രശ്നം നേരിടുന്നത്.നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍ഡിറ്റക്ടേഴ്സില്‍ 4000 ത്തോളം ജിയോ ഉപയോക്താക്കളാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേര്‍ക്കും നോ സി​ഗ്നല്‍ എന്നാണ് കാണിക്കുന്നത്.കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റ​ഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏഴ് മണിക്കൂറോളം നിശ്ചലമായതിനു പിന്നാലെയാണ് ജിയോയ്ക്കും നെറ്റ് വര്‍ക്ക് പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജിയോ കസ്റ്റമര്‍ കെയര്‍‌ സര്‍വീസിലും പരാതികള്‍ നിറയുകയാണ്. ട്വിറ്ററില്‍ ജിയോഡൗണ്‍ എന്ന ഹാഷ്ടാ​ഗ് പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കമ്ബനി ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.ഒക്ടോബര്‍ നാലിന് രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് വിവിധ രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്ബോള്‍ ‘Sorry, something went wrong. We’re working on it and we’ll get it fixed as soon as we can.’ എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വാട്‌സ്‌ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോഴും ഉപഭോക്താക്കള്‍ കൂട്ടത്തോടെ ട്വിറ്ററിലാണ് ഓടിയെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക